By Web Desk.31 08 2023
റിയോ ഡി ജനീറ: ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 33 വയസ്സുള്ള ലാരിസ ഏറെ ആരാധകരുള്ള ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ നടത്തിയില്‍ കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം.
യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കോമയിലായിരുന്ന ലാരിസയ്ക്ക് വീണ്ടും ഹൃദയാഘാതമുണ്ടായി.
മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ലാബ് പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫ്‌ളോറിഡയെ തകര്‍ത്ത് ഇഡാലിയ; ആശങ്ക ഒഴിയുന്നില്ല, മുന്നറിയിപ്പ്
ഫ്‌ളോറിഡ: ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്. കാറ്റഗറി 3 വിഭാഗത്തില്‍പ്പെട്ട കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയും വെള്ളപ്പോക്കവവും ജനജീവിതം ദുസ്സഹമാക്കി. കൊടുങ്കാറ്റിന്റെ ശക്തി കുറയുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലാണ്. അതിനാല്‍, വലിയ ആള്‍നാശം ഉണ്ടായില്ല.
ഫ്‌ലോറിഡയില്‍ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവ രണ്ടും വാഹനാപകടങ്ങളെ തുര്‍ന്നാണ്.
മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് ജോര്‍ജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്‌ലോറിഡയിലും ജോര്‍ജിയയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കഴിയുകയാണ്. വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്‌ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്‌ലോറിഡയില്‍ വിന്യസിച്ചിരിക്കുന്നത്. ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോള്‍ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്.
കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ ശക്തി കൂടുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയില്‍ എത്തുമെന്നാണ് പ്രവചനം.
മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇഡാലിയ ഫ്‌ലോറിഡയില്‍ നിലം തൊട്ടാല്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 28 ഇടങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. ഫ്‌ലോറിഡയില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇഡാലിയ ഓഗസ്റ്റ് 28നാണ് ശക്തി പ്രാപിച്ച് തുടങ്ങിയത്. ഫ്‌ലോറിഡ്ക്കു പുറമെ ജോര്‍ജിയ, സൌത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.