ബഹ്‌റൈനിൽ അഞ്ചുവയസുകാരനിൽ നിന്നും കോവിഡ് ബാധിച്ചത് 33പേർക്ക്

By anil payyampalli.30 04 2021

imran-azhar

 

 

മനാമ: ബഹ്റൈനിൽ കോവിഡ് പോസിറ്റീവായ അഞ്ചു വയസ്സുള്ള സ്വദേശി ആൺകുട്ടിയിൽ നിന്ന് രോഗം ബാധിച്ചത് 33 പേർക്ക്.

 

 

കുടുംബ ഒത്തുചേരലിൽ പങ്കെടുത്തത് വഴിയാണ് ഇത്രയധികം ആളുകൾക്ക് രോഗം പകർന്നതെന്നാണ് റിപ്പോർട്ട്.

 

 

ഇതിൽ 26 പേർക്ക് കുട്ടിയുമായുള്ള പ്രാഥമിക സമ്പർക്കത്തിലൂടെയും ഏഴുപേർക്ക് ദ്വിതീയ സമ്പർക്കം വഴിയുമാണ് രോഗം പകർന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര സമ്പർക്ക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

 


മറ്റൊരു ക്ലസ്റ്ററിൽ 33കാരിയായ സ്വദേശി സ്ത്രീയിൽ നിന്ന് 24 പേർക്കാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. യുവതിയുടെ മക്കൾ, ഭർതൃമാതാവ്, ഭർതൃ സഹോദരി, അവരുടെ മക്കൾ, വീട്ടുജോലിക്കാരി എന്നിവർക്കാണ് രോഗം പകർന്നത്. 7,531 കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത്.

 

 

ഇതിൽ 4,180 പേർ സ്വദേശികളും 3,351 പേർ വിദേശികളുമാണ്.

 

 

 

OTHER SECTIONS