സാങ്കേതിക തരാർ: കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം അടിയന്തരമായി നിലത്തിറക്കി

By sisira.11 04 2021

imran-azhar

 

കൊച്ചി: സാങ്കേതിക തരാറിനെ തുടർന്ന് റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി.

 

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 

ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ചു. വിമാനത്തിന്‍റെ പരിശോധനകൾ തുടങ്ങിയിട്ടുണ്ട്.

OTHER SECTIONS