By Priya.02 02 2023
വെല്ലിങ്ടന്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ന്യൂസിലന്‍ഡില്‍ വന്‍ നാശനഷ്ടം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഓക്ക്ലന്‍ഡിന്റെയും അപ്പര്‍ നോര്‍ത്ത് ഐലന്‍ഡിലെ മറ്റു പ്രദേശങ്ങളുടെയും പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു.
ഓക്ക്ലന്‍ഡിലും അപ്പര്‍ നോര്‍ത്ത് ഐലന്‍ഡിലുമാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 4 പേര്‍ മരിച്ചു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.
നഗരത്തില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറി. വൈദ്യുതി വിതരണത്തിന് തടസ്സം നേരിട്ടു. പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.