തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയില്‍ മിന്നല്‍ പ്രളയം

By parvathyanoop.17 03 2023

imran-azhar
ഇസ്താംബൂള്‍ : വീണ്ടും ദുരിതം വിതച്ച് തുര്‍ക്കിയിലെ രണ്ട് പ്രവശ്യകളില്‍ മിന്നല്‍ പ്രളയം.ആയിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായിയെന്ന് അധികൃതര്‍ അറിയിച്ചു.

 

സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി സന്‌ലിഉര്‍ഫയില്‍ 12 പേരാണ് മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടത്. സമീപ പ്രവിശ്യയായ അഡിയാമനില്‍ ഒരു കുട്ടി അടക്കം രണ്ട് പേര്‍ മരിച്ചു. പ്രളയത്തില്‍ നിരവധി പേരെ കാണാതായി.

 

അഭയാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച കണ്ടെയ്‌നര്‍ വീടുകളില്‍ വള്ളം കയറുകയും അവിടെയുണ്ടായിരുന്ന ഒരു കുട്ടിയടക്കം രണ്ട് പേരാണ് മരിച്ചതെന്ന് അഡിയമന്‍ പ്രവശ്യ ഗവര്‍ണര്‍ ന്യുമാന്‍ ഹതിപൊഗ്ലു പറഞ്ഞു.

 


സന്‌ലിഉര്‍ഫയില്‍ മരണപ്പെട്ടവരില്‍ സിറിയന്‍ സ്വദേശികളുമുണ്ട്. പ്രളയത്തിനിടെ അണ്ടര്‍പാസില്‍ വാനിനുള്ളില്‍ കുടുങ്ങി പോയ രണ്ട് പേരുടെയും മൃതദേഹവും ഇപ്പോള്‍ കണ്ടെത്തി.

 

രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്ന രണ്ട് അഗ്‌നിരക്ഷ സേന ജീവനക്കാരെയും കാണാതായിട്ടുണ്ട്. പ്രവശ്യയിലെ ഭൂകമ്പ അഭയാര്‍ത്ഥി ക്യാമ്പുകളിലും പ്രളയം ബാധിച്ചിട്ടുണ്ട്. അവിടെ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.

 


കഴിഞ്ഞ ഫെബ്രുവരിയിലാണ് തുര്‍ക്കിയില്‍ അതിശക്തമായ ഭൂകമ്പം നടന്നത്. 52,000ത്തില്‍ അധികം പേരാണ് തുര്‍ക്കി-സിറിയന്‍ അതിര്‍ത്തികളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞത്. രണ്ട് ലക്ഷത്തോളം വീടുകള്‍ പൂര്‍ണമായി നശിച്ചിരുന്നു.

 

 

 

OTHER SECTIONS