പൂക്കള്‍ കാണാം, സെല്‍ഫിയും എടുക്കാം; പുഷ്‌പോത്സവം ശ്രദ്ധേയമാകുന്നു

By Web Desk.02 12 2023

imran-azhar

 

 


തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും. മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റിലായി ഊട്ടി മാതൃകയില്‍ ഒരുക്കിയ ഉദ്യാനം. പൂക്കളിലും ചെടികളിലും തീര്‍ത്ത ഇന്‍സ്റ്റലേഷനുകള്‍. നഗരത്തില്‍ പൂക്കാലം എത്തി. ആനയറ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയിലെ പുഷ്‌പോത്സവം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഡിസംബര്‍ പന്ത്രണ്ട് വരെയാണ് പുഷ്‌പോത്സം.

 

വൈവിധ്യമാര്‍ന്ന പുഷ്പ നിരയ്ക്ക് പുറമേ കട്ട് ഫ്‌ളവേഴ്‌സ് ഷോ, ലാന്‍ഡ് സ്‌കേപ്പിംഗ് ഷോ എന്നിവയുമുണ്ട്. അരുമപ്പക്ഷികളുടേയും വളര്‍ത്തുമൃഗങ്ങളുടെയും അമൂല്യ നിരയുമായി എക്‌സോട്ടിക് പെറ്റ് ഷോയും മേളയിലുണ്ട്. അരുമ ജീവികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള സൗകര്യത്തിന് പുറമെ വ്യത്യസ്തങ്ങളായ സെല്‍ഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.

 

 

ദിവസവും ഫാഷന്‍ ഷോ മത്സരങ്ങളും കലാസന്ധ്യകളും ഗാന നൃത്ത ഹാസ്യ പരിപാടികളും അരങ്ങേറും.
നാടന്‍-മലബാര്‍ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്‌പോത്സവ നഗരിയിലുണ്ട്.

 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രദര്‍ശന വിപണന വ്യാപാര സ്ഥാപനങ്ങളും മേളയിലുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഗെയിം ഷോകള്‍, ഓട്ടോമൊബൈല്‍ എക്‌സ്‌പോ, ചെടികളും പൂക്കളും വാങ്ങാനായി നഴ്‌സറികള്‍ എന്നിവയും മേളയുടെ ഭാഗമാണ്. ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ കൈ നിറയെ സമ്മാനങ്ങളുമുണ്ട്. മേള അവസാനിക്കുന്ന ഡിസംബര്‍ 12 ന് പകുതി വിലയ്ക്ക് പൂച്ചെടികള്‍ സ്വന്തമാക്കാം.

 

 

OTHER SECTIONS