ചൈനയിലെ മാറ്റത്തിന്റെ കാരണക്കാരന്‍: മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ ഓര്‍മയായി

By Priya.01 12 2022

imran-azhar

 

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു. 96 വയസ്സായിരുന്നു . അര്‍ബുദം ബാധിച്ച് കുറേ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
1993 മുതല്‍ 2003 വരെ പ്രസിഡന്റായി തുടര്‍ന്നു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും 2004 വരെ സേനയുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു.


ചൈനയിലെ അധികാരകേന്ദ്രങ്ങളുടെ തലമുറമാറ്റത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് ജിയാങ് സെമിന്‍.ടിയാനന്‍മെന്‍ പ്രക്ഷോഭത്തിനുശേഷം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായാണ് അധികാരമേറ്റത്.

 

പിന്നീട് ഹു ജിന്റാവോയ്ക്കായി വഴിമാറി.സെമിന്റെ ഭരണകാലത്താണ് ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ നിന്ന് ഹോങ്കോങ്ങും പോര്‍ച്ചുഗല്‍ അധീനതയിലായിരുന്ന മക്കാവുവും ചൈനയുടെ കീഴിലാകുന്നത്.

 

 

OTHER SECTIONS