ഇന്ത്യാനാപൊലിസിലെ ഡെലിവറി സ്ഥാപനത്തിൽ വെടിവെപ്പ്: ഒമ്പത് മരണം; അക്രമകാരി സ്വയം വെടിയുതിർത്തു

By sisira.17 04 2021

imran-azharവാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനാപൊലിസില്‍ ഫെഡ്എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് മരണം.

 

ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. അതില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്.

 

വെടിയുതിര്‍ത്തത് പത്തൊമ്പതുകാരനായ ബ്രാന്‍ഡണ്‍ സ്‌കോട്ട് ഹോള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിച്ചു.

 

മരിച്ചവരില്‍ നാല് സിഖുകാര്‍ ഉള്‍പ്പെടുന്നതായി ഇന്ത്യാനയിലെ സമുദായനേതാക്കള്‍ അറിയിച്ചു. സംഭവം അത്യന്തം ഹൃദയഭേദകമാണെന്ന് ഗുരീന്ദര്‍ സിങ് ഖല്‍സ പിടിഐയോട് പ്രതികരിച്ചു.

 

അമര്‍ജിത് കൗര്‍ സെഖോന്‍, ജസ് വിന്ദര്‍ കൗര്‍, അമര്‍ജിത് കൗര്‍, ജസ് വിന്ദര്‍ സിങ് എന്നിവരാണ് മരിച്ച സിഖുകാര്‍.

 

ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്ന് പൊതുപ്രവര്‍ത്തകനായ മനീന്ദര്‍ സിങ് വാലിയ അറിയിച്ചു. ഹര്‍പ്രീത് സിങ് ഗില്‍ വെടിയേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പേരുകള്‍ ഇന്ത്യാനപൊലിസ് പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

 

OTHER SECTIONS