നാലു വര്‍ഷം; വ്യോമസേനയ്ക്ക് വന്‍ കുതിപ്പ്, സുരക്ഷാ റാങ്കിംഗിയില്‍ മുന്നില്‍

By parvathyanoop.04 12 2022

imran-azhar

 

ഡല്‍ഹി: securityranking ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടം.റാങ്കിംഗില്‍ 102-ാം സ്ഥാനത്തായിരുന്നു നാല് വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കുണ്ടായിരുന്നത്.എന്നാല്‍ 48-ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ശനിയാഴ്ച അറിയിച്ചു.

 

അതിനുളള പ്രധാന സുരക്ഷാ ഘടകങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞതു കൊണ്ട് രാജ്യത്തിന്റെ സ്‌കോര്‍ 85.49% ആയി ഉയര്‍ന്നു.ഇത് ചൈന , ഇസ്രായേല്‍ , തുര്‍ക്കി എന്നിവയെക്കാള്‍ മുന്നിലാണ് എന്നും ഡിജിസിഎ അറിയിച്ചു.

 

2018 യൂണിവേഴ്സല്‍ സേഫ്റ്റി ഓവര്‍സൈറ്റ് ഓഡിറ്റ് പ്രോഗ്രാമില്‍ ഇന്ത്യയുടെ സ്‌കോര്‍ 69.95% ആയിരുന്നു.പുതിയതായി വന്ന റാങ്കിംഗ് നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണ്. ഇന്ത്യയുടെ റാങ്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിസിഎ പ്രതിജ്ഞബദ്ധമായിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുഎന്നാണ്ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞത്.

 

ഒപ്പം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യം വ്യോമ സുരക്ഷാ പ്രക്രിയകള്‍ മെച്ചപ്പെടുത്തി എന്നാണ് ഉയര്‍ന്ന റാങ്കിംഗുകൊണ്ട് ഉദ്ദേശിക്കുന്നത്.

 


ആഭ്യന്തര സര്‍വീസുകളില്‍ മികച്ച വ്യോമയാന സുരക്ഷ, പുതിയ സേവനങ്ങള്‍ക്കുള്ള അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനും വിദേശ വിപണികളില്‍ വേഗത്തില്‍ വികസിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുന്നതിലേക്ക് ഇത് വഴി വയ്ക്കുന്നു.

 


നിയമങ്ങള്‍ ക്രമമായി പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ സംഘം ഡല്‍ഹി വിമാനത്താവളം, സ്‌പൈസ് ജെറ്റ്, ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ നാവിഗേഷന്‍, നിരീക്ഷണം എന്നിവയും സന്ദര്‍ശിച്ചുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.നവംബര്‍ 9 മുതല്‍ 16 വരെ യുഎന്‍ ഏജന്‍സി ഓഡിറ്റ് നടത്തിയിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് എന്നാണ് വിവരം. വിമാന അപകടം, അന്വേഷണം, എയര്‍ നാവിഗേഷന്‍ എന്നീ രണ്ട് മേഖലകള്‍ ഐസിഎഒ ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു

 

 

 

OTHER SECTIONS