പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കാനൊരുങ്ങി ഫ്രാന്‍സ്; കര്‍ഫ്യൂവും പിന്‍വലിക്കും

By Web Desk.16 06 2021

imran-azhar

 


പാരിസ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന ഒഴിവാക്കാനൊരുങ്ങി ഫ്രാന്‍സ്. കോവിഡ് രോഗബാധ കുറയുന്നതും വാക്സിനേഷന്‍ വ്യാപകമാകുന്നതുമാണ് മാക്‌സ് ഉപയോഗത്തില്‍ ഇളവുവരുത്താന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്.

 

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ജൂണ്‍ 17 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു. അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കുമെന്നും കാസ്റ്റക്സ് അറിയിച്ചു.

 

കോവിഡ് കേസുകള്‍ കുറയുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കാബിനറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ഫ്രാന്‍സിലെ ശരാശരി പ്രതിദിന കേസുകള്‍ ചൊവ്വാഴ്ച 3,200 ആയി കുറഞ്ഞിട്ടുണ്ട്. 2020 ഓഗസ്റ്റ് മുതലുള്ളതിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

 

 

 

OTHER SECTIONS