By parvathyanoop.07 02 2023
തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ്, കെഎസ്ആര്‍ടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അക്കാര്യം ധനകാര്യമന്ത്രിയെ അറിയിച്ചെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് അധിക തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ബില്ല് പാസാകുന്നതിനു മുന്‍പുള്ള ചര്‍ച്ച നടക്കുന്നതിനാല്‍ തീരുമാനം ഉടനുണ്ടാകുമെന്നും ബജറ്റിന്റെ പൂര്‍ണരൂപം ജനങ്ങള്‍ക്ക് കാണാനാകുമെന്നും മന്ത്രി അറിയിച്ചു.