പതിവ് തെറ്റിയ്ക്കരുതല്ലോ! ഇന്ധന വില ഇന്നും കൂടി

By sisira.14 06 2021

imran-azhar

 

 

 


കൊച്ചി/ തിരുവനന്തപുരം: രാജ്യത്ത്‌ ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി.

 

തിരുവനന്തപുരത്ത് പെട്രോൾ വില 98.45 പൈസ. ഫലത്തിൽ 99 രൂപ തന്നെ. ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്.

 

രാജ്യത്തെ മിക്ക നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ടുണ്ട്. സാധാരണ പെട്രോൾ വില നൂറിനടുത്ത് എത്തി നിൽക്കുകയാണ്.

 

''നിലവിലെ കൂടിയ ഇന്ധനവില ജനങ്ങൾക്ക് പ്രശ്നമാണെന്നറിയാം, പക്ഷേ, കേന്ദ്ര/ സംസ്ഥാനസർക്കാരുകൾ 35,000 കോടി രൂപയാണല്ലോ വാക്സീനുകൾ വാങ്ങാനായി എല്ലാ വർഷവും നീക്കി വയ്ക്കുന്നത്.

 

ഈ പ്രതിസന്ധികാലത്ത് ജനക്ഷേമപ്രവർത്തനങ്ങൾക്കായി പണം മാറ്റി വയ്ക്കുകയാണ് കേന്ദ്രസർക്കാർ'', പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞതിങ്ങനെയാണ്.

OTHER SECTIONS