ജി7 ഉച്ചകോടി തുടങ്ങി; പാവപ്പെട്ട രാജ്യങ്ങൾക്ക് 100 കോടി ഡോസ് വാക്സീൻ, പകുതി യുഎസ് നൽകും

By sisira.12 06 2021

imran-azhar

 

 

 


ലണ്ടൻ: ജി7 ഉച്ചകോടിക്ക് തുടക്കമായി. പാവപ്പെട്ട രാജ്യങ്ങൾക്കു 100 കോടി ഡോസ് വാക്സീൻ നൽകാനുള്ള പദ്ധതിക്ക് ഉച്ചകോടിയിൽ ഇന്നു ധാരണയായേക്കും.


ഇതിൽ പകുതി യുഎസ് നൽകും. 10 കോടി വാക്സീൻ യുകെ നൽകും. 10 കോടി വാക്സീൻ സംഭാവന ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സൂചിപ്പിച്ചിട്ടുണ്ട്.

 

മുൻനിര വ്യാവസായിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ഇന്നലെയാണു യുകെയിൽ ആരംഭിച്ചത്. യുഎസ്, യുകെ, ഫ്രാൻസ്, കാനഡ, ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ.

 

കോവിഡ് മഹാമാരി ആരംഭിച്ചശേഷം ജി 7 നേതാക്കൾ നേരിൽ ഒത്തുചേരുന്നത് ആദ്യമാണ്. കോവിഡ് മൂലം കഴിഞ്ഞ വർഷം ഉച്ചകോടി നടന്നില്ല.

 

ഇത്തവണ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു ഉണർവേകാനുള്ള നടപടികളാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക.

OTHER SECTIONS