By Priya.29 06 2022
എല്‍മോ (ജര്‍മനി):യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തോടെ ഉടലെടുത്ത ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനായി ഈ വര്‍ഷം 450 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു.യുക്രെയ്‌നില്‍നിന്നും റഷ്യയില്‍നിന്നുമുള്ള ധാന്യ കയറ്റുമതി അവസാനിച്ചതോടെ വിവിധരാജ്യങ്ങളിലായി 32.3 കോടി ജനങ്ങളാണ് ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുന്നത്.
കരിങ്കടലിലെ യുക്രൈന്‍ തുറമുഖങ്ങള്‍ ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ഉച്ചകോടി റഷ്യയോട് ആവശ്യപ്പെട്ടു.യുക്രൈനെ ആക്രമിച്ച റഷ്യയെ ശിക്ഷിക്കാനായി റഷ്യന്‍ ക്രൂഡിന് വില നിയന്ത്രണം ഏര്‍പ്പെടുത്താനും റഷ്യന്‍ സ്വര്‍ണം വിലക്കാനും ഉച്ചകോടി തീരുമാനിച്ചു.യുക്രെയ്‌നിന് സൈനിക,സാമ്പത്തിക പിന്തുണ തുടരാനും ജി7 തീരുമാനിച്ചു.