'സ്വാതന്ത്രത്തിനായി ഉയര്‍ന്ന ശബ്ദം'; 154-ാം ജന്മദിനത്തില്‍ ഗാന്ധി സ്മരണയില്‍ രാജ്യം

By web desk.02 10 2023

imran-azhar

 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154 മത് ജന്മദിനം ഇന്ന്.കോളനി വാഴ്ചയില്‍ സര്‍വ്വവും തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തിന് സഹനത്തിന്റെയും, അഹിംസയുടെയും വഴിയും സ്വാതന്ത്ര്യത്തിലേക്കെത്താമെന്ന് പറഞ്ഞു കൊടുത്ത കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു ഗാന്ധി.

 

അഹിംസ എന്ന സ്‌നേഹായുധം കൊണ്ട് ബ്രിട്ടനെ തോല്‍പ്പിച്ചു.സ്വാതന്ത്ര്യത്തിന് ശേഷം പല സ്ഥലങ്ങളിലുണ്ടായ കലാപങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗാന്ധി തെരഞ്ഞെടുത്തത് പാര്‍ത്ഥനയുടെ വഴിയായിരുന്നു.

 

കലാപത്തിന്റെ വഴിയില്‍ നിന്ന് സമാധാനത്തിന്റെ വഴിയിലേക്ക് ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം മാറി നടന്നു. 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ വെടിയുതിര്‍ത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെ ആയിരുന്നു.

 

മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചു.ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

 

 

 

OTHER SECTIONS