By priya.22 09 2023
ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളെ ബന്ദികളാക്കി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത നടന്നത്.
നാല് പേരടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്നാണ് വിവരം.
ആയുധങ്ങുമായി എത്തിയ സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.