വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: രണ്ട് കുട്ടികള്‍ മരിച്ചു

By Priya.09 12 2022

imran-azhar

 

ജയ്പൂര്‍: വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീ പിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്.

 

സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായി അപകടമുണ്ടായത്. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണ്. ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്.

 

പൊള്ളലേറ്റ 42 പേരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവര്‍ എംജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരിക്കേറ്റവരെ ഇന്ന് വൈകീട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കും.

 

 

 

OTHER SECTIONS