കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 53 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

By Lekshmi.19 03 2023

imran-azhar

 

കണ്ണൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണ്ണവേട്ട തുടരുകയാണ്.ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഇയാളുടെ കയ്യിൽ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വർണ്ണം പിടികൂടി.930 ഗ്രാം സ്വർണമാണ് പിടികൂടിയത്.

 

 

 

 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.അതേസമയംകരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍ പറയുന്നു.

 

 

OTHER SECTIONS