കരിപ്പൂരിൽ 1.30 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കടത്തിയത് എയര്‍പോഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിൽ

By Lekshmi.23 03 2023

imran-azhar

 

 

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം.സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്ന് ആളുകളില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

 

 

 

 


കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് നൂറുദ്ദീനിൽനിന്ന് പിടിച്ചത്.

 

 

 

 

എയർപോഡിനുള്ളിലും ബെൽറ്റിനുള്ളിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ച രൂപത്തിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.28ഗ്രാം തൂക്കം വരുന്ന ചെറിയ പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് ഹുസെെനിൽ നിന്ന് പിടികൂടിയത്.

 

 

 

OTHER SECTIONS