പി.ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

By parvathyanoop.01 12 2022

imran-azhar

 

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവില്‍ അറിയിച്ചു.

 

ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമര്‍ശം ഉത്തരവില്‍ നിന്ന് ഒഴിവാക്കി.ഖാദി ബോര്‍ഡിന്റെ മാര്‍ക്കറ്റിംഗ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.കണ്ണൂര്‍ തോട്ടടയിലെ സ്ഥാപനത്തില്‍ നിന്നാണ് കാര്‍ വാങ്ങാന്‍ പോകുന്നത്.

 

ഇത്രയും സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരവ്.സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരവ്.

 

പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്.

 

 

 

OTHER SECTIONS