44 മില്ലിമീറ്റര്‍ വ്യാസം, 35 ഗ്രാം ഭാരം; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത 75 രൂപ നാണയം പുറത്തിറക്കും

By Priya .26 05 2023

imran-azhar

 

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

 

പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുന്നത്.നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും.

 

ഇടതുവശത്തായി 'ഭാരത്' എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കും. നാണയത്തില്‍ 'രൂപ' ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെയായി '75 'എന്ന മൂല്യവും രേഖപ്പെടുത്തും.

 

മുകളിലെ 'സന്‍സദ് സങ്കുല്‍' എന്നും താഴെ ഇംഗ്ലീഷില്‍ 'പാര്‍ലമെന്റ് മന്ദിരം' എന്നും എഴുതും.ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ മുഴുവനും പാലിച്ചായിരിക്കും നാണയം ഡിസൈന്‍ ചെയ്യുന്നതെന്ന്
കേന്ദ്രം അറിയിച്ചു.

 

44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം.

 

50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

 

 

OTHER SECTIONS