ഗവര്‍ണര്‍ വഴങ്ങി; ചാന്‍സലര്‍ ബില്‍ അവതരിപ്പിക്കാം; ഒരു വ്യവസ്ഥ!

By Web Desk.06 12 2022

imran-azhar

 

തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനാണ് ബില്‍.

 

ഇംഗ്ലീഷ് പരിഭാഷയില്‍ ഉള്ള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇംഗ്ലീഷ് പരിഭാഷയില്‍ ഉള്ള ബില്‍ അവതരണത്തിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. എട്ട് സര്‍വ്വകലാശാല ചട്ടങ്ങള്‍ ഇംഗ്ലീഷിലാണ്.

 

നാളെ സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ 13 ന് പാസാക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ആണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.

 

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന ശീതസമരത്തിനൊടുവിലാണ് ചാന്‍സലര്‍ ബില്‍ എത്തുന്നത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ചാന്‍സലറെ മാറ്റുന്ന ബില്ലിന് ചാന്‍സലര്‍ തന്നെ അനുമതി നല്‍കുന്നതാണ് ബില്ലിന്റെ കൗതുകം.

 

 

 

 

OTHER SECTIONS