By Shyma Mohan.02 08 2022
ന്യൂഡല്‍ഹി: അഹങ്കാരിയായ രാജാവിന്റെ പ്രതിഛായ മിനുക്കുന്നതിനായി കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യം തൊഴിലില്ലായ്മയുടെ പകര്‍ച്ചവ്യാധി നേരിടുകയാണ്. കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥിര വരുമാനത്തിന് മാര്‍ഗ്ഗമില്ല. എന്നാല്‍ അഹങ്കാരിയായ രാജാവിന്റെ പ്രതിഛായ മിനുക്കാനായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്കാന് സര്‍ക്കാര്‍ ശ്രമിച്ചതെങ്ങനെ എന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്തതും പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതും സഭ നിര്‍ത്തിവെച്ചതും എല്ലാവരും കണ്ടതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.