ഗ്രാമി വേദിയില്‍ ചരിത്ര നേട്ടവുമായി ബിയോണ്‍സെ

By Web Desk.05 02 2023

imran-azharലൊസാഞ്ചലസ്: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സംഗീത പുരസ്‌കാരം, 65-ാമത് ഗ്രാമി വേദിയില്‍ ചരിത്രം രചിച്ച് അമേരിക്കല്‍ ഗായിക ബിയോണ്‍സെ. മികച്ച ഡാന്‍സ ഇലക്ട്രോണിക് മ്യൂസിക് റെക്കോഡിംഗ്, മികച്ച ട്രെഡിഷണല്‍ ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോണ്‍സെയുടെ ഇരട്ട നേട്ടം. ആദ്യമായാണ് മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോഡിംഗ് വിഭാഗത്തില്‍ ബിയോണ്‍സെയെ പരിഗണിക്കുന്നത്. ഇതോടെ ഗ്രാമിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന സംഗീതജ്ഞ എന്ന ബഹുമതി ബിയോണ്‍സെ നേടി.

 


മികച്ച മ്യൂസിക് വിഡിയോ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ 'ഓള്‍ ടൂ വെല്‍' ഗ്രാമി നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബം വിഭാഗത്തില്‍ ഹാരി സ്‌റ്റൈല്‍സ് പുരസ്‌കാരം സ്വന്തമാക്കി. 'ഹാരീസ് ഹൗസ്' എന്ന ആല്‍ബത്തിനാണ് ഗ്രാമി. മികച്ച റാപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെന്‍ഡ്രിക് ലാമറിന്റെ 'ദ് ഹാര്‍ട്ട് പാര്‍ട്ട് 5' പുരസ്‌കാരം നേടി.

 

ഓസി ഒസ്‌ബോര്‍ണിന്റെ 'പേഷ്യന്റ് നമ്പര്‍9' ആണ് മികച്ച റോക്ക് ആല്‍ബം. മികച്ച റോക്ക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ബ്രാന്‍ഡി കാര്‍ലി ഗ്രാമി സ്വന്തമാക്കി. ബ്രാന്‍ഡിയുടെ 'ബ്രോക്കണ്‍ ഹോഴ്‌സസി'നാണു പുരസ്‌കാരം.

 


* മികച്ച മ്യൂസിക് വിഡിയോ ടെയ്ലര്‍ സ്വിഫ്റ്റ് (ഓള്‍ ടൂ വെല്‍)

 

* മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് ബിയോണ്‍സി (പ്ലാസ്റ്റിക് ഓഫ് ദ് സോഫ)

 

* മികച്ച ഡാന്‍സ് ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഗ്രാമി ബിയോണ്‍സി (ബ്രേക് മൈ സോള്‍)

 

* മികച്ച പോപ് ഡുവോ/ ഗ്രൂപ് പെര്‍ഫോമന്‍സ് കിം പെട്രാസ്, സാം സ്മിത്ത് (അണ്‍ഹോളി)

 

* മികച്ച കണ്‍ട്രി ആല്‍ബം വില്ലി നെല്‍സണ്‍ (എ ബ്യൂട്ടിഫുള്‍ ടൈം)

 

* മികച്ച ട്രെഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം മൈക്കിള്‍ ബബിള്‍ (ഹൈര്‍)

 

* മികച്ച കന്റ്റെമ്പറെറി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം സ്‌നാര്‍ക്കി പപ്പി (എമ്പൈര്‍ സെന്‍ട്രല്‍)

 

 

 

 

OTHER SECTIONS