ചെറുമകന്റെ മരണമറിഞ്ഞ അപ്പൂപ്പന്‍ കുഴഞ്ഞുവീണ് മരിച്ചു

By Avani Chandra.24 01 2022

imran-azhar

 

കരമന: ചെറുമകന്റെ മരണമറിഞ്ഞ് കുഴഞ്ഞു വീണ അപ്പൂപ്പനും മരിച്ചു. നെടുങ്കാട് എസ്.എന്‍.ആര്‍.എ 274 ല്‍ അക്ഷയ് (12) മരിച്ചതിനു പിന്നാലെയാണ് അപ്പൂപ്പന്‍ നെടുങ്കാട് കടയറ പുത്തന്‍ വീട്ടില്‍ സുകുമാരന്‍ (74) മരിച്ചത്.

 

കരമന എസ്.എം.ആര്‍.വി സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. രണ്ടു ദിവസം മുമ്പ് കണ്ണില്‍ ചെറിയ കുരു വന്നതിനെ തുടര്‍ന്ന് അക്ഷയിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും കണ്ണില്‍ ഒഴിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ട് അക്ഷയ് കുളിമുറിയില്‍ തലകറങ്ങി വീഴുകയും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ഞായറാഴ്ച വെളുപ്പിന് മരിക്കുകയായിരുന്നു. ഇതറിഞ്ഞ അപ്പൂപ്പന്‍ വീട്ടില്‍ വച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

 

അക്ഷയിന്റെ അമ്മ ബിന്ദു രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ബിന്ദുവിന്റെ അച്ഛനാണ് സുകുമാരന്‍. അശോക് കുമാറാണ് അക്ഷയുടെഅച്ഛന്‍. അഖില്‍, അജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. സുകുമാരന്റെ ഭാര്യ പദ്മിനി, സുരേഷ്, രമേഷ് എന്നിവരാണ് മറ്റ് മക്കള്‍. ശ്രീകല, പരേതനായ രതി എന്നിവരാണ് സുകുമാരന്റെ മറ്റു മരുമക്കള്‍.

 

സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.

 

OTHER SECTIONS