ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല: 22 പ്രതികളെ വെറുതെ വിട്ടു

By Priya.25 01 2023

imran-azhar


മുംബൈ: ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു.പഞ്ചുമഹല്‍ ജില്ലയിലെ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

 

ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.

 

 മൃതദേഹങ്ങള്‍ കത്തിച്ച് കളഞ്ഞു എന്നാണ് കേസ്.2 വര്‍ഷത്തിന് ശേഷം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 

 

 

 

OTHER SECTIONS