അമേരിക്കയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി രൂപ കവര്‍ന്ന് ചൈനീസ് ഹാക്കര്‍മാര്‍

By Lekshmi.06 12 2022

imran-azhar

 

വാഷിങ്ടണ്‍: അമേരിക്കയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി രൂപ ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്.ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള എ.പി.ടി.41 എന്ന ഹാക്കിങ് വിഭാഗമാണ് മോഷണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

 

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എസ്.എ.യിലെ വിവിധ സ്റ്റേറ്റുകളില്‍ ചെറിയ ബിസിനസ് ലോണുകള്‍ നല്‍കുന്നതിനും തൊഴിലില്ലായ്മാ ഫണ്ടിനുമായി വകയിരുത്തിയതായിരുന്നു മോഷ്ടിക്കപ്പെട്ട പണം.ചൈനയിലെ ചെങ്ദു കേന്ദ്രീകരിച്ചുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് റിപ്പോർട്ട്.

 

2020 മുതല്‍ 2000 അക്കൗണ്ടുകളിലൂടെയാണ് അമേരിക്കയുടെ കോവിഡ് ഫണ്ട് മോഷ്ടിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് നാല്‍പതിനായിരത്തോളം സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

OTHER SECTIONS