മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5ന് ഹരിതസഭ ചേരും

By Lekshmi.03 06 2023

imran-azhar

 

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5ന് നഗരസഭയില്‍ ഹരിതസഭ ചേരും. യോഗത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയും അതോടൊപ്പം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കുയും ചെയ്യും. വ്യാഴാഴ്ച ശംഖുമുഖം മുതല്‍ വെട്ടുകാട് വരെയുള്ള ബീച്ച് ശുചീകരണ യജ്ഞത്തോടെയാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

 

ഓരോ ഹരിതസഭയിലും അതത് വാര്‍ഡ് കൗണ്‍സിലര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, കോര്‍പ്പറേഷന്‍ കണ്ടിജന്റ് പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പോലീസ്, എന്‍സിസി കേഡറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പ്രാദേശിക ക്ലബ്ബുകള്‍ എന്നിവര്‍ പങ്കെടുക്കും. ഓരോ വാര്‍ഡിലും ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവും സംസ്‌കരണത്തിന് ഉപയോഗിക്കുന്ന രീതിയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഹരിത സഭകളില്‍ അവതരിപ്പിക്കും.

 

 

 

 

 

 

OTHER SECTIONS