സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By priya.03 10 2022

imran-azhar

 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

 

നേരത്തെ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെമീ വീതമാണ് തുറന്നത്. 

 

OTHER SECTIONS