By Priya .26 05 2023
കൊച്ചി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോള്‍ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് നല്‍കി.