ബുള്‍ഡോസര്‍ നടപടി തമാശയായി മാറി; സ്ത്രീയുടെ വീടുപൊളിച്ച പോലീസിന് കോടതിയുടെ രൂക്ഷവിമർശം

By Lekshmi.04 12 2022

imran-azhar

 

ബിഹാര്‍: പാറ്റ്‌നയിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ നടപടിയില്‍ പോലീസിനും ഭൂമാഫിയക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി പാറ്റ്‌ന ഹൈക്കോടതി.വീടുകള്‍ പൊളിച്ചുനീക്കല്‍ ഒരു തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ വിമര്‍ശനം.

 

 

ഒക്ടോബര്‍ 15നാണ് ഇവരുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.വീട് പൊളിക്കുക എന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്,ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു.അടുത്ത ഹിയറിങ്ങിന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരെല്ലാം കോടതിയില്‍ ഹാജരാകണമെന്നും വീട് പൊളിച്ചത് തെറ്റാണെന്ന് തെളിഞ്ഞാല്‍ അതില്‍ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥരും അഞ്ചുലക്ഷം രൂപ വീതം പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

 

 

ഇക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു.ബിഹാറില്‍ ഭൂമാഫിയയുമായി കൈകോര്‍ത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ യുവതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പോലീസ് പൊളിച്ചുനീക്കിയെന്നാണ് ആരോപണം.യുവതിയെയും കുടുംബത്തെയും തെറ്റായ കേസില്‍ കുടുക്കി. തുടര്‍ന്ന് അവര്‍ താമസിച്ചിരുന്ന ഭൂമിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

 

 

 

 

 

 

 

OTHER SECTIONS