മുഖ്യമന്ത്രി,ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച; മാധ്യമവാര്‍ത്തകള്‍ക്കെതിരെ പിആര്‍ഒ

By Lekshmi.04 02 2023

imran-azhar

 

എറണാകുളം: പിണറായി വിജയനും ചീഫ് ജസ്റ്റിസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി പിആര്‍ഒ.മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടത്.എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.
തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.

 

 

കൂടിക്കാഴ്ച ഏതാണ്ട് നാല്പത് മിനിറ്റോളം നീണ്ടു.ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അസാധാരണമായ ആരോപങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ ഉള്ള കൂടിക്കാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്തയായി.എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി രംഗത്തെത്തി.

 

 

കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും,തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ്ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഹൈക്കോടതി പിആര്‍ഒ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

OTHER SECTIONS