By priya.08 06 2022
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റില്‍. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ ജഹ്റയിലാണ്.ആഗോള താപനില സൂചിക അനുസരിച്ച് ഞായറാഴ്ച അല്‍ ജഹ്റയില്‍ 52 ഡിഗ്രി താപനില രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് കുവൈറ്റ് നഗരമായ നവാസിബില്‍ 53.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സുലൈബിയ, വഫ്ര മേഖലകളില്‍ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളില്‍ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. എല്‍ ഡെറാഡോ വെബ്‌സൈറ്റ് ആണ് ഈക്കാര്യം പുറത്തുവിട്ടത്.
അതേസമയം ചൂട് കൂടിയതോടെ പകല്‍ സമയത്ത് കുവൈറ്റില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴിലിടങ്ങളില്‍ മിന്നല്‍ പരിശോധനകളും നടത്തുന്നുണ്ട്.