വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ യുവരാജ് അറസ്റ്റില്‍

By priya.13 08 2022

imran-azhar

 

ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ കന്നഡ നടന്‍ യുവരാജ് അറസ്റ്റില്‍. നടന്റെ സഹായികളായ 2 യുവതികള്‍ക്കും 2 യുവാക്കള്‍ക്കും എതിരെ കേസെടുത്തു.

നടന്റെ നിര്‍ദേശമനുസരിച്ച് യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് 73 വയസ്സുകാരനായ വ്യവസായിയെ വിളിച്ചുവരുത്തുകയുമായിരുന്നു.ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി 14.40 ലക്ഷം രൂപ തട്ടി. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.

OTHER SECTIONS