പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം

By Greeshma Rakesh.02 04 2023

imran-azhar

 

മെക്സിക്കോ സിറ്റി : മെക്‌സിക്കോയില്‍ പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് 2 പേര്‍ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ബലൂണില്‍ പറക്കുകയായിരുന്ന യാത്രക്കാര്‍ തീ പിടിച്ചതിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതര്‍ അറിയിച്ചു.

 

സംഭവത്തില്‍ 50 വയസ്സുള്ള മധ്യവയസ്‌കനും 39 വയസ്സുള്ള യുവതിയുമാണു മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബലൂണില്‍ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

OTHER SECTIONS