By parvathyanoop.25 09 2022
പത്തനംതിട്ട: ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി നല്‍കി ഭാര്യ. മാനസിക പീഡനം കാരണത്താലാണ് ഗൃഹനാഥന്‍ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്ത പത്തനംതിട്ട പെരുനാട് സ്വദേശി ബാബുവിന്റെ ഭാര്യ കുസുമകുമാരിയാണ് പോലീസിന് പരാതി നല്‍കിയത്. ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വെയിറ്റിങ് ഷെഡിന്റെ നിര്‍മ്മാണത്തെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു.
വെയ്റ്റിങ് ഷെഡ് നിര്‍മിക്കാനായി ബാബു മുന്‍പ് സ്ഥലം വിട്ടുനല്‍കിയിരുന്നതാണ്. അടുത്തിടെ വെയ്റ്റിങ് ഷെഡിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2.5 സെന്റ് സ്ഥലം ബലമായി അളന്നെടുത്തെന്നാണ് ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.
പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും മാനസികമായി പീഡിപ്പിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനൊടുക്കുന്നതെന്ന് ബാബു ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു.സിപിഎം ജില്ലാ കമ്മിറ്റി അഗംവും പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനന്‍, വാര്‍ഡ് മെമ്പര്‍ വിശ്വന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.ഗൃഹനാഥന്റെ മരണവുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നാണ് ആരോപണവിധേയരായ നേതാക്കളുടെ പ്രതികരണം.