By Web Desk.06 07 2022
ന്യൂഡല്‍ഹി: മലയാളിയായ കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാലു പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.