കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

By അനിൽ പയ്യമ്പള്ളി.25 03 2021

imran-azharതിരുവനന്തപുരം : കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന ഏഴ് മണിക്കൂർ പിന്നിട്ടു. ഇൻകം ടാക്സ് കമ്മീഷണർ കിഫ്ബി ആസ്ഥാനത്ത് എത്തിയെന്നും വിവരം.


കിഫ്ബി രേഖകൾ ആദായ നികുതി വകുപ്പിന് കൈമാറി. ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രബാബു.

 

കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.

 

പദ്ധതികളുടെ വിശദാംശങ്ങൾ ഈ മാസം 25 മുൻപ് നൽകണമെന്ന് നേരത്തെ തന്നെ അധികൃതർ കിഫ്ബിക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം ആദായ നികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയെ അപകീർത്തിപ്പെടുത്തതാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ധനമന്ത്രി.

 

ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നൽകിയതാണെന്നും ഇനിയും ചോദിച്ചാൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എന്നാൽ ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.

 

OTHER SECTIONS