റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5ന് ഇന്ത്യയിൽ അനുമതി

By Sooraj Surendran.12 04 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5ന് ഇന്ത്യയിൽ അനുമതി നൽകി.

 

വിദഗ്ദ്ധ സമിതിയാണ് സ്പുട്‌നിക് 5ന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

 

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്സിനുകൾക്കാണ് സ്പുട്‌നിക് 5ന് പുറമെ രാജ്യത്ത് അനുമതി ലഭിച്ച വാക്സിനുകൾ.

 

അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷ സമർപ്പിച്ചിരുന്നു.

 

ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS