ഇന്ത്യാ-ചൈന തർക്കം ഉടൻ പരിഹരിക്കും; തീരുമാനമായത് കമാണ്ടർ തല ചർച്ചയിൽ

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azharരണ്ടാംഘട്ട സൈനിക പിന്മാറ്റം ചർച്ച ചെയ്യാനായി ചുഷൂലിൽ ചേർന്ന യോഗത്തിലാണ് പുരോഗതി. പാംഗോഗ് താഴ്വരയിലെ സൈനിക പിന്മാറ്റം പൂർത്തിയായ സാഹചര്യത്തിൽ രണ്ടാംഘട്ടത്തിൽ ദക്ഷിണ ലഡാക്കിലെ ഗോഗ്ര, ഹോട്‌സ്പ്രിം, ദേപ്‌സാംഗ് മേഖലകളിൽ നിന്ന് ചൈനീസ് പട്ടാളം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ദില്ലി: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യക്കും ചൈനക്കും ഇടയിലെ അവശേഷിക്കുന്ന തർക്കങ്ങളിൽ ഉടൻ സമവായം ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പതിനൊന്നാമത് കമാണ്ടർതല ചർച്ചയിൽ തീരുമാനമായി.

രണ്ടാംഘട്ട സൈനിക പിന്മാറ്റം ചർച്ച ചെയ്യാനായി ചുഷൂലിൽ ചേർന്ന യോഗത്തിലാണ് പുരോഗതി.

 

പാംഗോഗ് താഴ്വരയിലെ സൈനിക പിന്മാറ്റം പൂർത്തിയായ സാഹചര്യത്തിൽ രണ്ടാംഘട്ടത്തിൽ ദക്ഷിണ ലഡാക്കിലെ ഗോഗ്ര, ഹോട്‌സ്പ്രിം, ദേപ്‌സാംഗ് മേഖലകളിൽ നിന്ന് ചൈനീസ് പട്ടാളം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടക്കും.

 

ലെഫ്. ജനറൽ പിജികെ മേനോൻറെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ സംഘം രണ്ടാംഘട്ട സൈനിക പിന്മാറ്റത്തിനുള്ള ചർച്ചയിൽ പങ്കെടുത്തത്.

 

ഇന്നലെ രാവിലെ പത്തര മണിക്ക് തുടങ്ങി 13 മണിക്കൂർ നീണ്ട ചർച്ചയാണ് ഇരുരാജ്യങ്ങളിലെയും സൈനികർ നടത്തിയത്.

 

 

 

OTHER SECTIONS