രാജ്യത്ത് 53,256 പേർക്ക് കൂടി കോവിഡ്; മൂന്ന് മാസങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

By Sooraj Surendran.21 06 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3 കോടിക്കരികെ എത്തിയിരിക്കുകയാണ്.

 

അതേസമയം മൂന്ന് മാസങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. റിക്കവറി നിരക്ക് 96.36 ശതമാനമായി ഉയർന്നു.

 

78190 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 13,88,699 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.

 

3.83 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ രാജ്യത്ത് 2,99,35,221 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

നിലവില്‍ 7,02,887 സജീവ കേസുകളാണുള്ളത്. ഇതുവരെ 28,00,36,898 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

OTHER SECTIONS