കോവിഡിൽ നേരിയ ആശ്വാസം; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

By Sooraj Surendran.14 05 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് മരണനിരക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

 

3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് മരണസംഖ്യ 4000ൽ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേർ രോഗമുക്തി നേടി.

 

കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ.

 

അതേസമയം രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,40,46,809 ആണ്.

 

കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 39995 പേർക്കാണ്. സംസ്ഥാനത്തെ ആകെ മരണം 6150 ആണ്.

 

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.

 

OTHER SECTIONS