ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി ഇന്ത്യന്‍ എംബസി

By Aswany mohan k.14 05 2021

imran-azhar

 

 


ജെറുസലേം: ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി.

 

പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

 

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കണം എന്നുമാണ് മറ്റു നിർദ്ദേശങ്ങൾ.

 

അടിയന്തിര സാഹചര്യങ്ങളില്‍, +972549444120 എന്ന നമ്പറില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ cons1.telaviv@mea.gov.in ല്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക.

 

കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും അറിയിപ്പുണ്ട്‌.

 

 

OTHER SECTIONS