റഷ്യയില്‍ പോകാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, തിരിച്ചും!

By Web Desk.15 11 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക്. കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

ഷാംഹായ് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.

 

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്.

 

കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.

 

 

OTHER SECTIONS