പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി വന്നത്; ഇസ്രായേലിന് അനുകൂല നിലപാടുമായി ഇന്ത്യ

By Aswany mohan k.25 05 2021

imran-azhar

 

 


ന്യൂഡൽഹി∙ യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേലിന് അനുകൂല നിലപാടുമായി ഇന്ത്യ.
പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ച പുനരാരംഭിക്കണം.

 

അതിന് സാഹചര്യം ഒരുക്കേണ്ടത് ഹമാസ് ആണ്. ഇരുവരും സംയമനം പാലിക്കണം. കിഴക്കൻ ജറുസലമിലടക്കം ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ നീക്കം നടത്തരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

 

മേയ് 16ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ പലസ്തീനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു.എന്നാൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തതിൽ ബിജെപി പ്രവർത്തകർ അടക്കം രംഗത്തെത്തിയിരുന്നു.

 

പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അർപ്പിച്ചിരുന്നു. ഇതിൽ ഇന്ത്യയുടെ പതാക ഉൾപ്പെട്ടിരുന്നില്ല.

 

ഇതോടെയാണ് ഇന്ത്യ ഇസ്രയേലിന് പിന്തുണ വ്യക്തമാക്കിയത്.ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ട നിരപരാധികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യ അറിയിച്ചു.

 

 

OTHER SECTIONS