നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി

By Web Desk.04 05 2021

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി. 'സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക്' ഉഭയകക്ഷി ബന്ധം ഉയർത്തുന്നതിനായുള്ള ‘റോഡ് മാപ്പ്' 2030’ ഉച്ചകോടിയിൽ അംഗീകരിച്ചു.

 

ജനങ്ങൾ തമ്മിലുള്ള ബന്ധപ്പെടൽ , വ്യാപാരം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ കൂടുതൽ ആഴത്തിലുള്ളതും ശക്തവുമായ ഇടപെടലിന് ഈ ‘റോഡ് മാപ്പ്' വഴിയൊരുക്കും.

 

ഇന്ത്യയും ബ്രിട്ടനും കുടിയേറ്റവും , ചലനക്ഷമതയും സംബന്ധിച്ച് സമഗ്രമായ ഒരു പങ്കാളിത്തത്തിനും തുടക്കം കുറിച്ചു. ഇത് ഇരു രാജ്യങ്ങളിലുമുള്ള വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും ചലനാത്മകതയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും. സ്ഥിതിഗതികൾ സുസ്ഥിരമാകുന്ന മുറയ്ക്ക് പ്രധാനമന്ത്രി ജോൺസനെ അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

 

ജി -7 ഉച്ചകോടിക്ക് യുകെ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി മോദിയ്ക്കുള്ള ക്ഷണം പ്രധാനമന്ത്രി ജോൺസണും ആവർത്തിച്ചു.മഹാമാരിക്കെതിരായ പോരാട്ടത്തിൽ വാക്‌സിനുകളു ടെ വിജയകരമായ പങ്കാളിത്തം ഉൾപ്പെടെ, കോവിഡ് 19 ന്റെ അവസ്ഥയും നിലവിലുള്ള സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു.

 

ഇന്ത്യയിലെ കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യുകെ നൽകിയ വൈദ്യസഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി ജോൺസന് നന്ദി പറഞ്ഞു. ഫാർമസ്യൂട്ടി ക്കൽസ്, വാക്സിനുകൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞ വർഷം ബ്രിട്ടനും മറ്റ് രാജ്യങ്ങൾക്കും സഹായം നൽകു ന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ജോൺസൺ അഭിനന്ദിച്ചു.

 

OTHER SECTIONS