ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ

By Aswany mohan k.23 05 2021

imran-azhar 


ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് ജൂൺ 14 വരെ നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

 

തങ്ങളുടെ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു.

 

ഇതുമൂലം 30 ദിവസം തുടങ്ങി കുറഞ്ഞ അവധിക്ക് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരൊക്കെ യാത്ര മാറ്റിവച്ചിരുന്നു.

 

യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

 

പെരുന്നാളാഘോഷിക്കാൻ യുഎഇയിലേയ്ക്ക് വരാൻ സന്ദർശക വീസയെടുത്ത് തയ്യാറായിരുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു.

 

വലിയ സാമ്പത്തിക നഷ്ടമാണ് ഇവരിൽ പലർക്കും സംഭവിക്കുക. ഇതുകൂടാതെ, താമസ വീസാ കാലാവധി കഴിയാറായ പലരും കടുത്ത ആശങ്കയിലാണ്.

 

പക്ഷേ, നേരത്തെ യുഎഇ ഗവണ്മെന്റ് അനുവദിച്ചിരുന്നതുപോലെ സന്ദർശക വീസയും താമസ വീസയും കാലാവധി നീട്ടിക്കൊടുക്കുമെന്ന് പ്രതീക്ഷ ആരും കൈവിട്ടിട്ടില്ല.

 

 

OTHER SECTIONS