രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; മനോജ് എബ്രാഹം അടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍

By priya.14 08 2022

imran-azhar

 

ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.വിജിലന്‍സ് മേധവി എഡിജിപി മനോജ് എബ്രാഹമിനും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.


കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനും പുരസ്‌കാരം ലഭിച്ചു.കുര്യാക്കോസ് വിയു, പിഎ മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി കെ, സജീവന്‍ പി സി,സജീവ് കെകെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടിപി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

 

OTHER SECTIONS