By Lekshmi.24 05 2023
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 19 കാരനായ സായ് വര്‍ഷിത് കണ്ടുലയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വൈറ്റ് ഹൗസിന് സമീപത്തെ ബാരിക്കേഡുകള്‍ക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
സെന്റ് ലൂയിസിന്റെ പ്രാന്തപ്രദേശമായ മിസൗറിയിലെ ചെസ്റ്റര്‍ഫീല്‍ഡിലാണ് ഇദ്ദേഹം താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രസിഡന്റ് ജോ ബൈഡനെ അപായപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ട്രക്കില്‍ നാസി പതാകയും കണ്ടെടുത്തായി പൊലീസ് പറയുന്നു.
മനപ്പൂര്‍വം പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ കൊലപ്പെടുത്തുക, തട്ടിക്കൊണ്ടുപോകുക, ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ട്രക്ക് ഇടിച്ചുകയറ്റുന്ന സമയത്ത് ജോ ബൈഡന്‍ വൈറ്റ് ഹൗസിലായിരുന്നുവെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍പിയറി പറഞ്ഞു.