ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം, ആദ്യവർഷത്തേക്കാൾ മാരകം; WHO

By Sooraj Surendran.15 05 2021

imran-azhar

 

 

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം ആദ്യവർഷത്തേക്കാൾ മാരകമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം ഭീതിജനകവും, ആശങ്കാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ടെഡ്രോസ് അഥനോം കൂട്ടിച്ചേർത്തു. അതേസമയം വാക്സിൻ വിതരണം ഇപ്പോഴും പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

 

ആളുകളുടെ ജീവൻ രക്ഷിച്ച് കോവിഡിനെ മറികടക്കാൻ പൊതുജനാരോഗ്യ നടപടികൾക്കൊപ്പം വാക്സിനേഷൻ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

 

ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

 

മാത്രമല്ല കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

OTHER SECTIONS